Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling Tree

Kottayam

ഉ​ണ​ക്ക​മ​രം വീ​ണ് ഏ​ഴ് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു; കെ​എ​സ്ഇ​ബി​ക്ക് ന​ഷ്ടം ഒ​ന്ന​ര ല​ക്ഷം

എ​രു​മേ​ലി: ക​രി​മ്പി​ൻ​തോ​ട്-​എ​രു​മേ​ലി വ​ന​പാ​ത​യി​ൽ ജീ​ർ​ണി​ച്ചു​നി​ന്ന ഉ​ണ​ക്ക​മ​രം റോ​ഡി​ലേ​ക്ക് വീ​ണ് ഏ​ഴ് വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു. സം​ഭ​വ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് മ​രം വീ​ണ​തോ​ടെ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലും പ​ഴ​യി​ടം ഭാ​ഗ​ത്തും മ​ണി​ക്കൂ​റു​ക​ൾ വൈ​ദ്യു​തി മു​ട​ങ്ങി. കെ​എ​സ്ഇ​ബി​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​രം റോ​ഡി​ലേ​ക്ക് വീ​ണ​ത്. തു​ട​ർ​ന്ന് ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ൾ ത​ട​സ​പ്പെ​ട്ടു. മ​ണി​മ​ല കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച ജോ​ലി​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യത്.

ക​രി​മ്പി​ൻ​തോ​ട് പാ​ത​യി​ൽ മ​ര​ങ്ങ​ൾ വീ​ഴു​ന്ന​ത് പ​തി​വ്

തു​ട​ർ​ച്ച​യാ​യി മ​ര​ങ്ങ​ൾ വീ​ണ് ക​രി​മ്പി​ൻ​തോ​ട് പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. പ​ഴ​ക്കം ചെ​ന്ന ഒ​ട്ടേ​റെ മ​ര​ങ്ങ​ളാ​ണ് പാ​ത​യി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വ​ന​ത്തി​ലു​ള്ള​ത്. ഇ​വ വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും വ​നം​വ​കു​പ്പി​ന് നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

കെ​എ​സ്ഇ​ബി​ക്ക് വ​ൻ ന​ഷ്ടം

അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് കെ​എ​സ്ഇ​ബി എ​രു​മേ​ലി സെ​ക്‌​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ ടി.​ജി. ജോ​ഷി വ്യ​ക്ത​മാ​ക്കി. വ​ന​പാ​ത​യി​ൽ മ​രം വീ​ണ് 20 ഓ​ളം പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും കെ​എ​സ്ഇ​ബി പ​റ​യു​ന്നു.


വീ​ഴാ​ൻ ഇ​നി​യും മ​ര​ങ്ങ​ൾ

വ​ന​പാ​ത​യി​ൽ ഏ​തു നി​മി​ഷ​വും വീ​ഴു​ന്ന നി​ല​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ഇ​നി​യു​മു​ണ്ട്. ജീ​വ​ഹാ​നി സം​ഭ​വി​ക്കു​മ്പോ​ൾ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി സു​ര​ക്ഷ​യൊ​രു​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up